Latest Posts

Perspective

അതെ, ചില ദേശങ്ങൾ നിങ്ങളെ തോൽപ്പിച്ചു കളയും

ഈ കാഴ്ച്ചകളെ ഒരു ഫ്രെയിമിലേക്കും ഒതുക്കാൻ ആവില്ല. ഒരൊറ്റ ഫ്രെയ്മിനും പിടികൊടുക്കാത്ത ഒന്നാണ് ഹിമാലയം. ഹിമാലയത്തിന്റെ ഒരു ചിത്രം പോലും പൂർണ്ണമല്ലെന്ന തിരിച്ചറിഞ്ഞ നിമിഷത്തിലാണ് ചിത്രമെടുപ്പെല്ലാം നിർത്തി ഒരു തോറ്റ മനുഷ്യനെപ്പോലെ ഞാൻ കണ്ണടച്ചിരുന്നു.
അതെ, ചില ദേശങ്ങൾ നിങ്ങളെ തോൽപ്പിച്ചുകളയും.

Publication

കണ്ടും കേട്ടും അനുഭവിച്ചും മയ്യഴി പുസ്തകം വായിക്കാം

കണ്ടും കേട്ടും അനുഭവിച്ചും മയ്യഴി പുസ്തകം വായിച്ചു തീര്‍ക്കാം. മലയാളത്തിലെ ആദ്യത്തെ മള്‍ട്ടിമീഡിയാ പുസ്തകം സ്വന്തമാക്കാന്‍ താഴെക്കാണുന്ന കമന്‍റ് ബോക്സില്‍ വിലാസം കുറിക്കുക. അല്ലെങ്കില്‍ 9447162636 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് വിലാസം കൈമാറുക. പരമാവധി വേഗത്തില്‍ വി.പി.പി ആയി പുസ്തകം വീട്ടിലെത്തിക്കാം.          

Uncategorized

മയ്യഴി പിടിച്ചെടുക്കാന്‍ അവര്‍ പുറപ്പെട്ടു

1954 ജൂലായ് 14 ഉച്ചയ്ക്ക് ശേഷം 3 മണിക്കായിരുന്നു ഫ്രഞ്ച് ഭരണത്തില്‍ നിന്ന് മയ്യഴി പിടിച്ചെടുക്കാനുള്ള ആ മാര്‍ച്ച് ആരംഭിച്ചത്. ആ ദിവസം തിരഞ്ഞെടുക്കാന്‍ ചരിത്രപരമായ ഒരു കാരണമുണ്ട്. 1789 ജൂലായ് 14 നായിരുന്നു മഹത്തായ ഫ്രഞ്ച് വിപ്ലവം നടന്നത്. ലൂയി പതിനാറാമന്‍റെ ദുര്‍ഭരണം അവസാനിപ്പിക്കാനായി ഫ്രാന്‍സിലെ ബാസ്റ്റിന്‍ കോട്ടയിലേക്ക് വിപ്ലവ പോരാളികള്‍ മാര്‍ച്ച് നടത്തിയ ദിവസം. ആ ദിവസം തന്നെ മാര്‍ച്ച് നടത്തി ഫ്രാന്‍സിന്‍റെ കൊടിക്കീഴില്‍ നിന്ന് മയ്യഴിയെ മോചിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു.

Uncategorized, Video

ഫ്രഞ്ച് കൊടിപിടിക്കുന്ന മയ്യഴിക്കാര്‍

ഫ്രഞ്ചുകാര്‍ മയ്യഴി വിട്ടുപോയിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. എങ്കിലും ഫ്രാന്‍സിനെ ഇപ്പോഴും പ്രണയിക്കുന്നവര്‍ നിരവധിയുണ്ട് മയ്യഴിയില്‍. അതില്‍ പലരും പിന്നീട് ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. പൗരത്വം സ്വീകരിച്ചവരില്‍ ചിലര്‍ ഫ്രാന്‍സില്‍ സ്ഥിരതാമസമാക്കി. രണ്ടു രാജ്യവും മറക്കാനോ വിട്ടുപോരാനോ കഴിയാത്തവര്‍ മയ്യഴിയില്‍ തങ്ങി. അവര്‍ ഇടയ്ക്ക് കപ്പലും വിമാനവും കയറി ഫ്രാന്‍സുമായുള്ള ബന്ധം പുതുക്കി. മലയാളം സംസാരിക്കുന്ന, അമ്പലത്തിലും കാവിലും പള്ളിയിലും പോകുന്ന ഫ്രഞ്ച് പൗരന്‍മാര്‍. അവര്‍ക്കിന്നിവിടെ ഒരു സംഘടനയുണ്ട്, യുനിയോം ദ് ഫ്രാന്‍സേ ദ് മായേ. അതെ, മയ്യഴിയിലെ […]

Uncategorized

മയ്യഴിയിലെ സ്വാതന്ത്ര്യസമര സേനാനികള്‍

മയ്യഴിയിലെ സ്വാതന്ത്ര്യസമര സേനാനികള്‍   1, ഐ.കെ കുമാരന്‍ മാസ്റ്റര്‍ 2, ഉസ്മാന്‍ മാസ്റ്റര്‍ 3, മംഗലാട്ട് രാഘവന്‍ 4, സി.ഇ ഭരതന്‍ 5, പി.കെ രാമന്‍ 6, കുമ്മായ രാഘവന്‍ 7, അടിയേരി നാരായണന്‍ 8, കുമ്മായ ദാമോദരന്‍ 9, ശിശുപാലന്‍ മാസ്റ്റര്‍ 10, മടത്തിക്കണ്ടി ഗോപി 11, അമ്മാഞ്ചേരി ഭാസ്കരന്‍ 12, അടിയേരി കണാരന്‍ 13, ചീമ്പച്ചോയി 14, പാറമ്മല്‍ ഗോപി 15, ഈരായി ശ്രീധരന്‍ 16, കുമ്മായ മുകുന്ദന്‍ 17, മിച്ചിലോട്ട് ഭരതന്‍ 18, പി […]

Uncategorized, Video

ഒപ്പം നടന്നവരേ നന്ദി, ഇനി തിരിച്ചിറങ്ങട്ടെ

  യാത്രയില്‍ ഒപ്പം നടന്നവര്‍ എം മുകുന്ദന്‍ എം രാഘവന്‍ മംഗലാട്ട് രാഘവന്‍ സി.എച്ച് ഗംഗാധരന്‍ രാജീവന്‍ നേരോത്ത് കൗണ്‍സിലര്‍ കുമാരന്‍ പത്മനാഭന്‍ നമ്പ്യാര്‍ ദിനേഷ് മംഗലാട്ട് മഹേഷ് മംഗലാട്ട് ദീപക് പി.സി ഉത്തമരാജ് മാഹി കനകരാജ് മാഹി സുന്നമ്മ പത്മിനി ജാനുവമ്മ സ്‌നേഹപ്രഭ സുനില്‍ കുമാര്‍ അസീസ് മാഹി ചരിത്ര വഴിയില്‍ വെളിച്ചമായവര്‍ നസീര്‍ കേളോത്ത് ആന്റണി ഫെര്‍ണാണ്ടസ് വിജയന്‍ കയനാടത്ത് എന്‍ ഹരിദാസന്‍ മാസ്റ്റര്‍ ഐ അരവിന്ദന്‍ ഡോ. ഇ മോഹനന്‍ വി. മുകുന്ദന്‍ […]